Blogger പിന്തുണയോടെ.

മേയ് 08, 2012

ആലില

1 അഭിപ്രായം:

 1. പ്രിയ സുഹൃത്തേ,

  ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

  ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

  വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

  ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

  മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

  ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

  എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

  എന്ന്,
  വിനീതന്‍
  കെ. പി നജീമുദ്ദീന്‍

  മറുപടിഇല്ലാതാക്കൂ

പൊഴിയാനിരിക്കുന്ന അവസാനപച്ചിലകളെകുറിച്ച്......

എന്റെപൂര്‍വികര്‍ എനിയ്ക്ക് വീതിച്ചു തന്നു പോയ തണല്‍ മരങ്ങളെ കുറിച്ച്...........
എനിക്ക് മുന്നില്‍ ശിഖരങ്ങള്‍ അറ്റ് മരിച്ചുവീണ മഹാമരങ്ങളെകുറിച്ച്............
എനിക്ക് വേവലാതിപ്പെടാതിരിക്കാന്‍ വയ്യ.............


start photography

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ശക്തമായ തിരമാലകളില്‍ കടല്‍ത്തീരത്തടിഞ്ഞ് പിടഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമീനുകളെയെടുത്ത് കടലിലേക്ക് തിരിച്ചെറിഞ്ഞ് അവയുടെ ജീവന്‍ രക്ഷിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയെ കണ്ടപ്പോള്‍ പരിഷ്കാരിയായിരുന്ന ആ മനുഷ്യന്‍ ആശ്ചര്യം പൂണ്ടു . അയാള്‍ ആ കൊച്ചുകുട്ടിക്കരികിലേക്ക് ചെന്ന് ചോദിച്ചു നോക്കൂ.... ഈ തീരത്ത് എത്രയോ മത്സ്യക്കുഞ്ഞുങ്ങള്‍ തിര മാലയില്‍പ്പെട്ട് കരക്കടിഞ്ഞ് ചത്തുകൊണ്ടിരിക്കുന്നു ........ നിനക്കിങ്ങനെ പെറുക്കിയെടുത്താല്‍ അതില്‍ എത്ര മത്സ്യക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും .... അയാളുടെ ചോദ്യം വിമര്‍ശനാത്മകമായിരുന്നു . കുട്ടി അയാളുടെ മുഖത്തേക്ക് നോക്കി , ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഒരു മീന്‍ കുഞ്ഞിനെ പെറുക്കിയെടുത്ത് കടലിലേക്കെറിഞ്ഞുകൊണ്ടവന്‍ പറഞ്ഞു , എനിക്ക് ഈ മീന്‍ കുഞ്ഞിനെ രക്ഷിക്കാനാവും......... ഞാന്‍ ആ കൊച്ചുകുട്ടിയുടെ കാലടികളെ പിന്തുടരാന്‍ ഇഷ്ടപ്പെടുന്നു .... ഷിനോജേക്കബ് കൂറ്റനാട് . . ( vanamithra award winner 2010 - kerala forest and wildlife department )

start bird watching

അനുയായികള്‍

BIRDS OF INDIA

start video graphy

ANIMALS OF INDIA

BIRDS OF SOUTH INDIA

SNAKES OF INDIA

digital photograhy guide

Follow by Email

visitors

this is a malayalam blog , any difficulty to read malayalam please click here


Thamashakal, malayalam fonts

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP